Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kuttippuram

ട​യ​ർ ഊ​രി​ത്തെ​റി​ച്ചു, ബ​സ് ര​ണ്ടാ​യി പി​ള​ർ​ന്നു; കു​റ്റി​പ്പു​റം അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി

മ​ല​പ്പു​റം: കു​റ്റി​പ്പു​റം ദേ​ശീ​യ​പാ​ത​യി​ൽ ബ​സ് ഡി​വൈ​ഡ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​റ​ക്ക​വും വ​ള​വു​മു​ള്ള പ്ര​ദേ​ശ​ത്തു​വ​ച്ച് അ​മി​ത വേ​ഗ​ത​യി​ലോ ഓ​വ​ർ​ടേ​ക്കിം​ഗി​നി​ടെ​യോ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​റി​ലി​ടി​ച്ച് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ ട​യ​ർ ഊ​രി​ത്തെ​റി​ക്കു​ക​യും ബ​സ് ര​ണ്ടാ​യി പി​ള​രു​ക​യും ചെ​യ്തു. അ​പ​ക​ട​മു​ണ്ടാ​യ ഉ​ട​ൻ ത​ന്നെ ബ​സി​ന്‍റെ ഡീ​സ​ൽ ടാ​ങ്ക് പൊ​ട്ടി ഇ​ന്ധ​നം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​ത് വ​ലി​യ ആ​ശ​ങ്ക സൃ​ഷ്ടി​ച്ചു. ബ​സ് അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് യാ​ത്ര​ക്കാ​രും വ്യ​ക്ത​മാ​ക്കി. ത​ല​കീ​ഴാ​യി മ​റി​ഞ്ഞ ബ​സി​നു​ള്ളി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

തൃ​ശൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ലോ​ടു​ന്ന ഡി​ഫെ​ൻ​ഡ​ർ എ​ന്ന പേ​രി​ലു​ള്ള ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ​മ​രി​ച്ച​ത് ബ​സ് യാ​ത്ര​ക്കാ​ര​നാ​ണെ​ന്നാ​ണ് വി​വ​രം.​ബ​സി​ന്‍റെ അ​മി​ത​വേ​ഗ​വും മ​ഴ​യി​ൽ റോ​ഡ് ന​ന​ഞ്ഞ് കി​ട​ന്ന​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up